റവന്യു ജില്ലാ സ്കൂൾ ഒളിമ്പിക്സ്‌ നീലേശ്വരത്ത്

ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ്‌ സംഘാടക സമിതി രൂപീകരണ യോഗം പി ബേബി ഉദ്ഘാടനം ചെയ്യുന്നു


ചായ്യോത്ത്  റവന്യൂ ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ്‌  21 മുതൽ 23 വരെ   നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കും. മേളയ്‌ക്ക്‌ ചായ്യോത്ത് ജിഎച്ച്എസ്എസ് ആതിഥേയത്വം വഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി  ബേബി   ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ  കെ ശകുന്തള അധ്യക്ഷയായി.  കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌  ടി കെ രവി മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ വി അജിത്ത് കുമാർ, പഞ്ചായത്തംഗം പി  ധന്യ, പ്രിൻസിപ്പൽ ടി വി സച്ചിൻ കുമാർ,  സി ബിജു,  ഹെഡ്മാസ്റ്റർ കെ സന്തോഷ്,  എം പി പ്രസന്നകുമാർ, കെ മനോഹരൻ,  കെ ഷാനി, പി ദീപേഷ്‌കുമാർ, ഡിഇഒ കെ അരവിന്ദ, കെ ഇ പ്രീതി മോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ രവി (ചെയർമാൻ), ഡിഡിഇ ടി വി മധുസൂദനൻ (ജനറൽ കൺവീനർ),   ഡിഇഒ കെ അരവിന്ദ (ട്രഷറർ).   Read on deshabhimani.com

Related News