ഭീമനടി വനിതാ ഐടിഐ ഇങ്ങനെ പോര

ഭീമനടി മാര്‍ക്കറ്റ് യാര്‍ഡില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ.വനിതാ ഐടിഐ


ഭീമനടി ജില്ലയിലെ ഏക ഗവ. വനിത ഐടിഐ ഇന്നും കെട്ടിട സൗകര്യം ഇല്ലാതെ  ദുരിതത്തിൽ. 11 വർഷം മുമ്പ് ഭീമനടി പഞ്ചായത്ത് മാർക്കറ്റ് യാഡിൽ താല്‍ക്കാലികമായി ഒരുക്കിയ ബേബി ജോൺ സ്മാരക ഗവ. വനിത ഐടിഐ ഇന്നും അവഗണനയിലാണ്‌. ആസ്‌പറ്റോസ് ഷീറ്റില്‍ തീർത്ത ചെറിയ കെട്ടിടത്തിൽ നിന്ന് തിരിയാനിടമില്ല. സിവിൽ എൻജിനീയർ, ഫാഷൻ ഡിസൈനർ, ഡിടിപിഒ  ട്രേഡുകളിലായി അറ് ഡിവിഷനിവിടെയുണ്ട്‌; മൊത്തം 128 വനിതകളാണ് പഠിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 ജീവനക്കാർ. ഓഫീസ്, സ്റ്റാഫ്റൂം, മൂന്ന് ലാബ്, ആറ് ക്ലാസ് മുറി എന്നിവ ഈ അടച്ചുറപ്പില്ലാത്ത, ആവശ്യത്തിന്റെ നാലിലൊന്ന് പോലും വിസ്തീർണം ഇല്ലാത്ത കെട്ടടിത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. കെട്ടിടത്തിനായി മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി താലോലപൊയിലിൽ സ്ഥലം ഏറ്റെടുത്തിരുന്നു. പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി 27.5 ലക്ഷം രൂപ മുടക്കി 4.30 ഏക്കർ സ്ഥലം ഏറ്റെടുത്തതിൽ ഐടിഐയ്ക്ക് ആവശ്യമായ 1.17 ഏക്കർ സ്ഥലം നൽകാനായിരുന്നു തീരുമാനം. എന്നാൽ സ്ഥലം കൈമാറുന്നതിന് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്തു. ഇതോടെ ഐടിഐയുടെ കാര്യം കഷ്ടത്തിലായി. മുൻ ഭരണസമിതി ഏറ്റെടുത്ത ഭൂമി ഐടിഐക്ക്‌ കൈമാറാൻ മൂന്ന് വർഷം എടുത്തു. അതിനും എൽഡിഎഫ് ശക്തമായ സമരം നടത്തേണ്ടി വന്നു. എന്നാൽ ഭൂമി കൈമാറിയിട്ടും അതിർത്തി നിശ്ചയിച്ച് കൊടുക്കാത്തതിനാൽ ഇപ്പോഴും കെട്ടിടം എന്ന സ്വപ്നം ശൂന്യതയിലാണ്.  കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ ഐടിഐ മറ്റ് പഞ്ചായത്തിലേക്ക് പോകുമെന്ന ഘട്ടം വരെ ഉണ്ടായിരുന്നു. അത് ഒഴിവാക്കാൻ വളരെ ഏറെ ശ്രമിച്ചിട്ടാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കെട്ടിത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. എന്നാൽ നിലവിലെ ഭരണസമിതി ഇതിനോട് മുഖംതിരിഞ്ഞിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നൽകിയാൽ എത്രയും വേഗം കെട്ടിടം ഒരുക്കാൻ ഐടിഐ വകുപ്പ് തയ്യാറുമാണ്‌. തൊഴിലധിഷ്ഠിത കോഴ്സ് എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആയിരത്തിൽ അധികം വനിതകളാണ് ഇവിടെ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്‌. അത്രമാത്രം പ്രാധാന്യമുള്ള സ്ഥാപനത്തെ അവഗണിക്കരുത്. കഴിഞ്ഞ ഭരണസമിതി ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുത്ത് കെട്ടിട സൗകര്യം ഒരുക്കാൻ വേണ്ട നടപടി തുടങ്ങാൻ കാലാവധി കഴിയാറായിട്ടും ഇപ്പോഴത്തെ പഞ്ചായത്ത്‌ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗൗരവമുള്ള കാര്യമാണ്.  പി എം മത്തായി, സിപിഐ എം ഭീമനടി ലോക്കൽ സെക്രട്ടറി ഇവിടെ പഠനം കഴിഞ്ഞ നൂറുകണക്കിന് യുവതികൾ ഇതിനകം പല തൊഴിലുകളും ചെയ്ത് ജീവിക്കുന്നു. അവരുടെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ട് കിടക്കുന്ന സ്ഥാപനത്തെ അനാഥമാക്കരുത്. ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണം. തൃഷ്ണകുമാരി, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, ഭീമനടി വനിതാ ഐടിഐ ഭീമനടി ഗവ. ഐടിഐയെ സഹായിക്കാൻ നിലവിലെ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറാകുന്നില്ല. പഞ്ചായത്ത് യോഗങ്ങളിൽ എൽഡിഎഫ്  വിഷയം ഗൗരവമായി അവതരിപ്പിച്ചാലും ചെവിക്കൊള്ളാൻ തയ്യാറല്ല. കൈവശമുള്ള സ്ഥലം വിട്ടുനൽകിയത് പോലും സമരം നടത്തിയിട്ടാണ്. പ്രൈമറി ക്ലാസ് നടത്താൻ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയ കെട്ടിടത്തിലാണ് വനിതകൾക്കുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.  ടി വി രാജീവൻ, വെസ്റ്റ് എളേരി പഞ്ചായത്തംഗം   Read on deshabhimani.com

Related News