ദീപം തെളിച്ച് എയ്ഡ്സ് ദിനാചരണം
കാസർകോട് ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എആർടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിങ് വിദ്യാർഥികൾ മെഴുകുതിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് റാലി ചെയ്തു. ഡോ. ബി നാരായണനായക് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു. അണ്ണപ്പ കാമത്ത്, ഡോ. ഫാത്തിമ മുബീന, കുഞ്ഞികൃഷ്ണൻ, കെ പൂർണിമ എന്നിവർ സംസാരിച്ചു. സി എ യൂസുഫ്, വി അനിൽ കുമാർ, പ്രബിത, പി കെ സിന്ധു, കെ നിഷ, വേദാവതി എന്നിവർ നേതൃത്വം നൽകി. "അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ" എന്ന പ്രമേയത്തിൽ തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ വിവിധ പരിപാടി നടത്തും. Read on deshabhimani.com