പരാതി മന്ത്രി നേരിട്ട്‌ കേൾക്കും



കാസർകോട്‌ മന്ത്രി എം ബി രാജേഷ്‌ നേതൃത്വം നൽകുന്ന തദ്ദേശ അദാലത്ത് ചൊവ്വ രാവിലെ 8.30 മുതൽ കാസർകോട് ടൗൺഹാളിൽ നടക്കും. സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ അദാലത്ത്‌. തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. രാവിലെ 10 ന് ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌, കലക്ടർ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കും. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്,  പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ചീഫ് എൻജിനീയർ കെ ജി സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ  തുടങ്ങിയവരും  ജില്ലാതല ഉദ്യോഗസ്ഥരും മുഴുവൻ സമയവും അദാലത്തിലുണ്ടാകും.  അദാലത്ത് രജിസ്‌ട്രേഷൻ കൗണ്ടറിൽ പുതിയ പരാതികളും സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതി അദാലത്ത് വേദിയിൽ അദാലത്ത് ഉപസമിതി പരിശോധിക്കും.   Read on deshabhimani.com

Related News