ഡിഎ കുടിശ്ശിക അനുവദിക്കണം
കാഞ്ഞങ്ങാട് ഡിഎ കുടിശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്നും കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി രത്നാകരൻ അധ്യക്ഷനായി. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് മുഖ്യതിഥിയായി. പി രവീന്ദ്രൻ, എ പി സുരേഷ്, ടി വി രത്നാകരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ രാജൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി വി സതീശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ വി സുധാകരൻ സ്വാഗതവും വി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. 70 വയസ് കഴിഞ്ഞ അംഗങ്ങളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും ആദരിച്ചു. ഭാരവാഹികൾ: ഇ വി സുധാകരൻ(പ്രസിഡന്റ്), കെ എൻ വി രാമചന്ദ്രൻ, ഇ വി അപ്പുണ്ണി (വൈസ് പ്രസിഡന്റ്), കുഞ്ഞിക്കണ്ണൻ അയ്യങ്കാവ് (സെക്രട്ടറി), കെ ലീല, ബാലകൃഷ്ണൻ ഐങ്ങോത്ത്(ജോയിന്റ് സെക്രട്ടറി), പി വി സഹദേവൻ(ട്രഷറർ). Read on deshabhimani.com