ബിലാലിന്‌ കുടിശ്ശിക പെൻഷനും ഉറപ്പ്‌



കാസർകോട്‌ മസ്റ്ററിങ്‌ ചെയ്യാത്ത കാലത്തെ ഭിന്നശേഷി പെൻഷൻ ലഭ്യമാക്കാനുള്ള ഇടപെടൽ സർക്കാർ തലത്തിൽ നടത്തുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ഭിന്നശേഷി സ്കോളർഷിപ്പ് ഉറപ്പാക്കി നൽകാൻ എൻമകജെ പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻഡോസൾഫാൻ ദുരിത ബാധിതനായ മുഹമ്മദ് ബിലാലാണ്‌ തദ്ദേശ അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്‌. മസ്റ്ററിങ്‌ പൂർത്തീകരിക്കാത്തതിനാലാണ്‌ പെൻഷൻ മുടങ്ങിയതെന്ന്‌ ജി എം മുഹമ്മദ് ബിലാൽ മന്ത്രിയോട്‌ പറഞ്ഞു. ഹീമോഫീലിയ രോഗിയായ ബിലാൽ ആശുപത്രിയിൽ ആയതിനാലും കോവിഡ് ബാധിച്ചതു കാരണവും മസ്റ്ററിങ്‌ പൂർത്തിയാക്കാനായില്ല. അതിനാൽ 2019 ആഗസ്‌ത്‌ മുതൽ 2022 ജനുവരി വരെയുള്ള പെൻഷൻ ലഭിച്ചില്ല. മസ്റ്റർ ചെയ്തതിനെ തുടർന്ന് ഇതിനുശേഷമുള്ള പെൻഷൻ ലഭിക്കുന്നുണ്ട്. മസ്റ്ററിങ്‌ ചെയ്യാത്ത കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  പരാതി നൽകിയത്. പരാതി പരിശോധിച്ച മന്ത്രി, വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാൻ നിർദേശിച്ചു.  പഞ്ചായത്തിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി.  പെൻഷൻ കുടിശ്ശികയ്ക്കുള്ള തുടർനടപടിക്കൊപ്പം പ്രത്യേക സ്കോളർഷിപ്പും ഉറപ്പുവരുത്തിയ സന്തോഷത്തിലാണ് മുഹമ്മദ് ബിലാൽ മടങ്ങിയത്. Read on deshabhimani.com

Related News