റോഡിതര ഫണ്ട് ഉപയോഗിച്ച് ആസ്തി സംരക്ഷിക്കാം
കാസർകോട് റോഡിതര മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ പൂർത്തിയായാൽ, ബാക്കിയുള്ള റോഡിതര ഫണ്ട് തനത് ആസ്തികൾകൂടി സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു. പുത്തിഗെ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അബ്ദുൽ മജീദ് നൽകിയ പരാതി പരിശോധിച്ചാണ് മന്ത്രിയുടെ നിർദ്ദേശം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരിക്കണത്തിന് തനത് ഫണ്ട് പഞ്ചായത്തിലില്ല . മെയിന്റനൻസ് ഫണ്ട് ഉപയോഗിക്കുന്നതിനുള്ള തടസം സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് തദ്ദേശ അദാലത്തിൽ പരാതി നൽകിയത്. Read on deshabhimani.com