ഭീമനടി കമ്പിപ്പാലത്തിന്റെ 
അപകടാവസ്ഥ 
പരിഹരിക്കും



കാസർകോട്‌ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കമ്പിപ്പാലത്തിന്റെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന്  മന്ത്രി എം ബി രാജേഷ്. ഒരു മാസത്തിനുള്ളിൽ ക്ഷമതാ പരിശോധന നടത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.   ഭീമനടിയിൽ  ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ 1980 ലാണ് പാലം നിർമിച്ചത്. പഞ്ചായത്തിലെ  മൂന്ന് വാർഡുകളിലെ നിരവധി പേർ ദിവസേന ആശ്രയിക്കുന്ന കമ്പിപ്പാലം, കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താതെ അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിപിഐ എം ഏരിയാസെക്രട്ടറി  ടി കെ സുകുമാരനാണ്  അദാലത്തിൽ മന്ത്രിക്ക് പരാതി നൽകിയത്.  Read on deshabhimani.com

Related News