ഉദുമ മണ്ഡലത്തിൽ റോഡിന്‌ 1.18 കോടി



 ഉദുമ  മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 1.8 കോടി രൂപയുടെ ഭരണാനുമതിയായതായി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.   അഡൂർ - ചാമക്കൊച്ചി റോഡിൽ തകർന്ന കൾവർട്ടിന്റെയും ഓവുചാലിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിനായി ഒരു കോടി രൂപയുടെ പ്രവൃത്തികൾക്ക്‌ അനുമതിയായി.  തിരക്കേറിയ കാസർകോട്‌ കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഉദുമ പള്ളത്ത് തകർന്ന കൾവർട്ടിന്റെ പുനർനിർമ്മാണത്തിന് 50 ലക്ഷം രൂപയുടെയും, ചെമ്മനാട് പഞ്ചായത്തിലെ ദേളി ജം​ഗ്ഷനിൽ ഓവുചാലിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് 30 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. അടിയന്തിര പ്രാധാന്യമുള്ള ഈ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന്‌ എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News