മണ്ണും ജലവും സംരക്ഷിക്കാം; നടപ്പാക്കുന്നത് 31 പ്രവൃത്തി
കാസര്‍കോട് വരൾച്ചയുടെ കെടുതി അനുഭവിക്കുന്ന ജില്ലയിൽ മണ്ണും ജലവും സംരക്ഷിക്കാൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പാക്കുന്നത് 31 പ്രവൃത്തികൾ. ചെറു നീർത്തടങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം കർഷകർക്ക് ഉറപ്പാക്കിയാണ് ഇടപെടൽ. കൃഷിയിടങ്ങളിൽ തട്ട് തിരിക്കൽ, മഴക്കുഴി, കല്ല് കയ്യാല, റീചാർജ് പിറ്റ്, കിണർ റീചാർജ് യൂണിറ്റ്, ഫലവൃക്ഷതൈ വിതരണം, ചെറുകല്ല് ഉപയോഗിച്ച് തടയണ, ചെറുതോടുകളിലെ പാർശ്വഭിത്തി സംരക്ഷണം, ഷട്ടർ ചെക്ക് ഡാം, ബെഡ് ചെക്ക് ഡാം, റിങ് ചെക്ക് ഡാം, പെർക്കുലേഷൻ പോണ്ട്, പൊതുകുളം നവീകരണം എന്നിവയെല്ലാം മണ്ണ് സംരക്ഷണ ഓഫീസ് നടത്തുന്നുണ്ട്. പെർഡാല, കനകത്തൊടി, തായന്നൂർ, ഹേരൂർ, പാണൂർ വാട്ടർഷെഡ്ഡുകൾ, ശ്രീമല ബേത്തലം, സുവർണഗിരി, സുറുമ, കൽമാടി, ബേപ്പ്, നിടുഗള തോടുകൾ, പറമ്പ, അടുക്കളംപാടി, കാപ്പുങ്കര, അതിയാമ്പൂർ, എറാംചിറ്റ, തിമ്മൻചാൽ, കാറളം മങ്കയം, മുക്കൂട്ടിച്ചാൽ, ചിറ്റാരിച്ചാൽ കുറുക്കൂട്ടിപ്പൊയിൽ, കല്ലൻ ചിറ, മാന്യവയൽ തോട്, കരിന്തളം കുളം, എരുമക്കുളം, ഇരിയ പെർളം തോട് സംരക്ഷണം, ആനോടിപള്ളം ഞെക്ലി പളളം, ബംബ്രാണ പേട്ടകുളം, തെക്കിൽമൂല കുളം, ബെള്ളൂർ റിങ് ചെക്ക് ഡാം, മാനൂരിച്ചാൽ, പനക്കാപ്പുഴ തുടങ്ങിയ മണ്ണ് ജല സംരക്ഷണ പ്രവൃത്തികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ആർഐഡിഎഫ്, കാസർകോട് വികസന പാക്കേജ് പിഎംകെഎസ്‍വൈ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. Read on deshabhimani.com