മടിക്കൈ ജിഎച്ച്‌എസ്‌എസിന് 
പുതിയ ലാബ് സമുച്ചയം

മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സയൻസ് ലാബ്‌ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തശേഷം ഇ ചന്ദ്രശേഖരൻ എംഎൽഎ ശിലാഫലകം അനാഛാദനംചെയ്യുന്നു


 നീലേശ്വരം സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സയൻസ് ലാബ് കെട്ടിടം മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സ്‌കൂളിൽനടന്ന നടന്ന ചടങ്ങിൽ ഇ  ചന്ദ്രശേഖരൻ എംഎൽഎ  ശിലാഫലകം അനാച്ഛാദനംചെയ്തു.  കരാറുകാരൻ മനോജിന് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി ബേബി അധ്യക്ഷയായി.  പഞ്ചായത്ത് പ്രസിഡന്റ്‌  എസ് പ്രീത,  ബ്ലോക്ക് പഞ്ചായത്തംഗം എം അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ രമാ പത്മനാഭൻ,  ടി രാജൻ, പഞ്ചായത്തംഗങ്ങളായ എൻ ബാലകൃഷ്ണൻ, എ വേലായുധൻ, ഹയർ സെക്കൻഡറി ജില്ലാ കോ- ഓഡിനേറ്റർ സി വി അരവിന്ദാക്ഷൻ, ഡിഇഒ കെ അരവിന്ദ, ഡിപിസി- വി എസ് ബിജുരാജ്,  എം സുനിൽകുമാർ,  എം പത്മനാഭൻ,  എൻ ടി സുമേഷ്, സി ചിന്താമണി, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ കെ വിനോദ് കുമാർ സ്വാഗതവും എച്ച് എം കെ രവീന്ദ്രൻ  നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News