ഇ- മാലിന്യം ശേഖരിക്കും



 കാസർകോട്‌ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ഹരിത ഓഫീസുകളും, ഹരിത വിദ്യാലയങ്ങളുമായി ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളെയും ക്രമീകരിക്കും. ജൈവ, അജൈവ, ദ്രവമാലിന്യ സംസ്കരണത്തോടൊപ്പം  പ്രധാനപ്പെട്ടതാണ്  ഇ മാലിന്യ നിർമാർജനവും.    സംസ്ഥാന സർക്കാർ ഇ മാലിന്യം കൈമാറുന്നതിന് ഉത്തവുകൾ മുഖേന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എല്ലാ വിദ്യാലയങ്ങളിൽ നിന്നും, ഓഫീസുകളിൽ നിന്നും കൈമാറിയിട്ടില്ല.  മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലാ നിർവഹണ സമിതി  ഇ വേസ്റ്റ്  ശേഖരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  ക്ലീൻ കേരള കമ്പനി മുഖേനയാണ് കൈമാറ്റം. കാമ്പയിൻ ഉപസമിതി ചേർന്ന് കർമപരിപാടി തയ്യാറാക്കി എല്ലാ സർക്കാർ ഓഫീസുകളിലും നിലവിലുള്ള പൂർണമായും ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ   10 നകം പട്ടികപ്പെടുത്തി ഹരിതകേരളം മിഷൻ ജില്ലാ ഓഫീസിൽ ലഭ്യമാക്കണം.   ഒക്ടോബറിൽ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഇ വേസ്റ്റ് ക്ലീൻ കേരള കമ്പനി ശേഖരിക്കും. വിദ്യാലയങ്ങളിൽ ഉപയോഗശൂന്യമായ ഇ വേസ്റ്റുകൾ നിർമാർജനം ചെയ്യുന്നതിന് സ്കൂൾതല കമ്മറ്റി രൂപീകരിച്ച്  നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.  15 മുതൽ നവംബർ 15 വരെ പഞ്ചായത്ത് തലത്തിൽ ക്ലീൻ കേരള കമ്പനി ഇ വേസ്റ്റ് ശേഖരിക്കും. യോഗത്തിൽ നവകേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ്, തദ്ദേശ  വകുപ്പ് അസി. ഡയറക്ടർ ടി വി സുഭാഷ്,  പി. ജയൻ,  റോജി ജോസഫ്,  മിഥുൻ ഗോപി,  അനുരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News