1000 രൂപ മാറ്റാമെന്ന പേരിൽ 57 ലക്ഷംതട്ടി



ബേക്കൽ പിൻവലിച്ച ആയിരം രൂപ മാറ്റിയെടുക്കുന്ന ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിന്റെ 57 ലക്ഷം  തട്ടിയെടുത്തതായി പരാതി.അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബി എസ് വില്ലയിൽ ഇബ്രാഹിം ബാദുഷയാ (33) ണ് തട്ടിപ്പിന് ഇരയായത്. ബേക്കൽ ഹദ്ദാദ് നഗറിലെ സമീർ (ടൈഗര്‍ സമീര്‍),  കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവർക്കും കണ്ടാലറിയുന്ന രണ്ടുപേർക്കുമെതിരെയാണ്   കേസെടുത്തത്.  കോട്ടപ്പാറയിലെ ഷെരീഫിന്റെ കൈയിൽ 125 കോടി രൂപയുടെ പിൻവലിച്ച 1000 രൂപയുടെ നോട്ടുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച്‌ സമീറാണ് ഇബ്രാഹിമിനെ സമീപിച്ചത്. ദൽഹി ആസ്ഥാനമായ ഒരു കമ്പനി ഈ നോട്ടുകൾ എടുത്ത് റിസർവ് ബാങ്കിൽ കൊടുത്തു മാറ്റിയെടുക്കുമെന്നും എടുക്കാത്ത നോട്ട് കൊടുക്കുന്നയാൾക്ക് 60 ശതമാനം തുക കമ്പനി നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ  തുടക്കം.  നൽകിയ പണത്തിന്റെ മുടക്കുമുതല്‍ പോലും  തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇബ്രാഹിം ബാദുഷ പൊലീസിൽ പരാതി നൽകിയത്. പിൻവലിച്ച നോട്ട് എടുക്കാൻ കമ്പനിക്ക്‌ മുൻകൂറായി യഥാർഥ  നോട്ടുകൾ നൽകണണമെന്ന്‌ തട്ടിപ്പുകാർ ഇബ്രാഹിമിനെ വിശ്വസിപ്പിച്ചു. അതിനായാണ്‌ ഇബ്രാഹിം പണം നൽകിയത്‌.   Read on deshabhimani.com

Related News