ജില്ലയിൽ കൊറിയൻ റബർ കമ്പനി വരുന്നു
കാസർകോട് ജില്ലയിൽ വൻകിട റബർ ഫാക്ടറി സ്ഥാപിക്കാൻ കൊറിയൻ കമ്പനി താൽപര്യം പ്രകടിപ്പിച്ചു. ഒമ്പതുകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കലക്ടറുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യവസായ സംരംഭക പരിപാടിയായ "നമ്മുടെ കാസർകോട്’ പരിപാടിയിലേക്ക് എത്തിയ കൊറിയൻ വ്യവസായി ഡുക്കി ക്യോനാണ് ജില്ലയിൽ നിക്ഷേപത്തിനായി താൽപര്യം അറിയിച്ചത്. ഇതിലേക്കായി അഞ്ച് ഏക്കറോളം ഭൂമി ആവശ്യമുണ്ടെന്നും കലക്ടറെ ഡുക്കി ക്യോൻ അറിയിച്ചു. ഭൂമിയുടെ ലഭ്യത അനുസരിച്ച് അതിനുവേണ്ട മുഴുവൻ സഹായങ്ങളും നൽകാമെന്നും കലക്ടർ ഉറപ്പ് നൽകി. മടിക്കൈ, അനന്തപുരം വ്യവസായ എസ്റ്റേറ്റുകളും വിവിധ സ്വകാര്യ വ്യവസായ പാർക്കുകളും അദ്ദേഹം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ, ചെറുകിട വ്യവസായ സംഘടനാ എന്നിവരുമായും ഡുക്കി ക്യോൻ കൂടിക്കാഴ്ച നടത്തി . Read on deshabhimani.com