ചെങ്കൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
നീലേശ്വരം ചെങ്കൽ മേഖലയിൽ തുടരുന്ന സമരത്തിന് പരിഹാരമുണ്ടാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. ചെങ്കൽ മേഖലയിലെ സമരം നിർമാണമേഖലയെയും അനുബന്ധ തൊഴിലാളികളെയും സാരമായി ബാധിച്ചിരിക്കുകയാണ്. കലക്ടറും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ പരിഹാരം കണ്ടത്താൻ കഴിയാത്ത സാഹചര്യത്തിൽ മറ്റ് പ്രത്യക്ഷ സമരവുമായി പോകേണ്ടി വരുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി കെ രാജനും സെക്രട്ടറി വെങ്ങാട്ട് ശശിയും അറിയിച്ചു. സമരം കാരണം 100 കണക്കിന് ഗുഡ്സ് തൊഴിലാളികളുടെ തൊഴിൽ ഇല്ലാതായി. ഇതിനോട് അനുബന്ധമായി തൊഴിൽ ചെയ്യുന്ന അനേകം തൊഴിലാളികൾക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com