പാലക്കുന്ന് സുന്ദര നഗരമാകും

ക്ലീൻ പാലക്കുന്ന് പദ്ധതിയുടെ ഭാഗമായി പാലക്കുന്ന്‌ ടൗണിൽ ശുചിത്വദീപം തെളിക്കുന്നു


പാലക്കുന്നിനെ ശുചിത്വമുള്ള നഗരമാക്കി മാറ്റുന്നതിന്‌ ക്ലീൻ പാലക്കുന്ന് പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. റെയിൽവേ സ്റ്റേഷൻ റോഡ് മുതൽ അംബിക ഓഡിറ്റോറിയം വരെയും സംസ്ഥാനപാതയിൽ കോട്ടിക്കുളം യുപി സ്കൂൾ മുതൽ ബേക്കൽ പാലസ് ഹോട്ടൽ വരെയും മാലിന്യമുക്തമാക്കാൻ വിവിധ ക്ലബ്ബുകളും സംഘടനകളും  ജനപ്രതിനിധികളും ഹരിത സേനയും രംഗത്തിറങ്ങിയിരുന്നു. ഡിവൈഡറുകളിൽ ഇന്റർലോക്ക്‌ കട്ട പാകുന്ന ജോലി പുരോഗമിക്കുന്നു.   മാലിന്യ നിക്ഷേപത്തിനായി  കടകൾക്ക് മുന്നിൽ സ്ഥാപിക്കാനുള്ള വീപ്പകൾ വിതരണംചെയ്തു. ഇതിൽ നിക്ഷേപിക്കുന്ന മാലിന്യം ഹരിത കർമസേനാംഗങ്ങൾ നീക്കംചെയ്യും. ഒക്ടോബറിൽ  ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30 ന് പൂർത്തിയാവുന്ന രീതിയിലാണ്  പദ്ധതി ആസൂത്രണം ചെയ്തത്. അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം, വൈഫൈ, നീരീക്ഷണ കാമറകൾ എന്നിവ സ്ഥാപിക്കും. Read on deshabhimani.com

Related News