സിവിൽ സ്‌റ്റേഷനിലേക്ക് അധ്യാപകരുടെയും ജീവനക്കാരുടെയും മാർച്ച്
കാസർകോട് അധ്യാപകരും ജീവനക്കാരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ശമ്പളപരിഷ്‌കരണ നടപടി ആരംഭിക്കുക, ഡിഎ, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, മെഡിസെപ്, ഭവന വായ്‌പാപദ്ധതി തുടങ്ങിയവ അപാകം പരിഹരിച്ച് നടപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. എഫ്‌എസ്‌ഇടിഒ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കാസർകോട് സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ട്രഷറർ എം ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് കെ ഭാനുപ്രകാശ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, വി ചന്ദ്രൻ, ടി ദാമോദരൻ, ടി പ്രകാശൻ, കെ അമ്പിളി, ബി രാധാകൃഷ്ണൻ, രാജീവൻ ഉദിനൂർ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ ഹരിദാസ് സ്വാഗതം പറഞ്ഞു. Read on deshabhimani.com