വെള്ളം കയറി നെൽകൃഷി 
നശിച്ചു

പടിഞ്ഞാർ പൊന്മണി പുരുഷ സ്വയം സഹായ സംഘം നടത്തിയ നെൽകൃഷി വെള്ളം കയറി നശിച്ച നിലയിൽ


 ഉദുമ   പടിഞ്ഞാർ പൊന്മണി പുരുഷ സ്വയം സഹായ സംഘം ഒന്നര ഏക്കർ തരിശുവയലിൽ നടത്തിയ  നെൽകൃഷി വെള്ളം കയറി പൂർണമായും നശിച്ചു.  പായലും കാടും നീക്കിയാണ് നാട്ടുകൂട്ടായ്മ ജന്മയിലെ വയലിൽ  രണ്ടാംവിള കൃഷിയിറക്കിയത്. നൂമ്പിൽ പുഴയിൽ വെള്ളം അടിക്കടി നിറയുമ്പോൾ കൃഷി ചെയ്ത പാടത്ത് വെള്ളം നിറയും. അത് കടലിലേക്ക് ഒഴുക്കാൻ അഴിമുഖത്തെ പൂഴി നീക്കേണ്ടി വരുന്നത് ഏറെ ശ്രമകരമാണെങ്കിലും സംഘം പ്രവർത്തകർ തന്നെ അത്‌ നീക്കുന്നതാണ് പതിവ് രീതി. പക്ഷേ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷി മുഴുവനായും വെള്ളത്തിനടിയിലായി. സമീപ പ്രദേശത്തെ കൃഷി ചെയ്യാത്ത പാടങ്ങളിലെ മുഴുവൻ പായലുകളും കൃഷി ചെയ്ത പാടത്തേക്ക് കയറുകയും  കൃഷി നശിക്കുകയും ചെയ്തു . കൃഷി ചെയ്യാനും പാടത്തെ പായൽ നീക്കാനും അഴിമുഖത്തെ മണ്ണ് നീക്കാനും ഭീമമായ തുക ചെലവായതിന്റെ ആശങ്കയിലാണ് സംഘം പ്രവർത്തകർ.  Read on deshabhimani.com

Related News