ജനകീയ പ്രതിരോധ ജാഥ 
20ന്‌ ചെർക്കളയിൽ

സിപിഐ എം ജനകീയ പ്രതിരോധ ജാഥക്ക്‌ ചെർക്കളയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണയോഗം ജില്ലാസെക്രട്ടറിയറ്റ് അംഗം എം സുമതി ഉദ്ഘാടനം ചെയ്യുന്നു


 ചെർക്കള കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക്‌ 20ന്‌ രാവിലെ പത്തിന്‌ ചെർക്കളയിൽ സ്വീകരണം നൽകും. സംഘാടക സമിതി രൂപീകരണ യോഗം  ജില്ലാ സെക്രട്ടറിയറ്റംഗം എം സുമതി ഉദ്ഘാടനം ചെയ്തു. ടി കെ രാജൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ,  സിജി മാത്യു,   ടി എം എ കരീം എന്നിവർ സംസാരിച്ചു.   ഭാരവാഹികൾ: കെ എ മുഹമ്മദ്‌ ഹനീഫ (ചെയർമാൻ), എ ജി നായർ, കെ ശങ്കരൻ (വൈസ്‌ ചെയർമാൻ), സിജി മാത്യു (കൺവീനർ), ടി എം എ കരീം, എ ആർ ധന്യവാദ്‌ (ജോയിന്റ്‌ കൺവീനർ). Read on deshabhimani.com

Related News