അടക്ക മോഷ്ടിച്ചത്‌ ചോദ്യം ചെയ്‌തതിന്‌ കൊലപ്പെടുത്തി പ്രതി കുറ്റക്കാരൻ; ശിക്ഷ ഇന്ന്‌



കാസർകോട്‌ അടക്ക മോഷ്ടിച്ചത്‌ ചോദ്യം ചെയ്‌ത ബന്ധുവിനെ കാട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്ന്‌ വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗണപ്പനായക് കുറ്റക്കാരനെന്ന്  അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും.  അഡൂർ കാട്ടിക്കജെ മാവിനടിയിലെ ചിതാനന്ദനെ 2019 ഫെബ്രുവരി ഒമ്പതിനാണ്‌  അഡൂർ റിസർവ്‌ ഫോറസ്റ്റിൽപ്പെട്ട വെള്ളക്കാന ഐവർക്കുഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്‌. ഫെബ്രുവരി ആറിന്‌ ഗണപ്പ നായ്‌ക്, ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു.  ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പ്രതിയെ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്‌. തലേന്ന്‌ ഇവരെ ഒന്നിച്ചുകണ്ടവരുടെ സാക്ഷിമൊഴിയും രക്തം പുരണ്ട ഗണപ്പനായ്‌ക്കിന്റെ തോർത്തും പരിക്കും നിർണായക തെളിവായി . ഗണപ്പനായക് മുമ്പ്  ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽ നിന്നും ഇറങ്ങി ഒന്നര വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം.  ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐമാരായ എം എ മാത്യു, എ വി ജോൺ എന്നിവരാണ്‌ അൻേവഷിച്ചത്‌. സിഐയായിരുന്ന കെ പ്രേംസദനാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌.  പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ആൻഡ്‌ പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ,  ആതിര ബാലൻ എന്നിവർ ഹാജരായി.    Read on deshabhimani.com

Related News