അജാനൂരിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ഇന്ന് തുടങ്ങും
അജാനൂർ വൃക്കരോഗികൾക്ക് ആശ്വാസമായി അജാനൂരിൽ പുതിയ ഡയാലിസിസ് യൂണിറ്റ് വരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ മുഖാന്തരം ഹിന്ദുസ്ഥാൻ എയർ നോട്ടിക്കൽ ലിമിറ്റഡാണ് (എച്ച്‌എഎൽ) യൂണിറ്റിനുള്ള സഹായം നൽകുന്നത്. വെള്ളിയാഴ്‌ച പ്രവർത്തനം തുടങ്ങും. സിഎസ്‌ആർ ഫണ്ടിന്റെ ഭാഗമായി 1.6 കോടി രൂപയാണ് എച്ച്‌എഎൽ അനുവദിച്ചത്. എട്ട് ഡയാലിസിസ് മെഷീൻ ഉൾപ്പെടെ തയ്യാറാക്കി. അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സ്ഥാപിച്ചത്. പഞ്ചായത്തിലും പുറത്തുള്ളവർക്കും സൗജന്യ നിരക്കിൽ ഇവിടെ ഡയാലിസ് ചെയ്യാം. പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ അജാനൂർ പഞ്ചായത്തിൽ ആരോഗ്യഗ്രാമം എന്ന പേരിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, പകർച്ചവ്യാധി തടയുക, പോഷകാഹാരക്കുറവ് പരിഹരിക്കുക, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യംവച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. വെള്ളിയാഴ്‌ച എച്ച്എ ൽ ജനറൽ മാനേജർ ദേവല്ല രാമമോഹനറാവു യൂണിറ്റ് കൈമാറും. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. Read on deshabhimani.com