രക്തസാക്ഷി ബാലകൃഷ്ണന്‌ 
സ്‌മരണാഞ്ജലി

രക്തസാക്ഷി ബാലകൃഷ്ണന്റെ കൊല്ലങ്കാനയിലെ സ്മൃതി മണ്ഡപത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ പുഷ്പചക്രം അർപ്പിക്കുന്നു


കാസർകോട്‌ ഡി-വൈ-എ-ഫ്--ഐ-- നേ-തൃ-ത്വ-ത്തിൽ- 1986 –- ൽ- തൊ-ഴി-ലി-ല്ലാ-യ്--മ-ക്കെ-തി-രെ- യു-വ-ജനങ്ങൾ നടത്തിയ- പോ-രാ-ട്ട-ത്തി-നിടയിൽ പൊ-ലീ-സി-ന്റെ- വെ-ടി-യേ-റ്റ്- മ-രി-ച്ച കൊല്ലങ്കാനയിലെ ബാലകൃഷ്ണന്റെ 38–-ാം രക്തസാക്ഷിത്വ വാർഷിക ദിനം  ആചരിച്ചു.  ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പ്രഭാതഭേരിയോടെ പതാകയുയർത്തി.     കൊല്ലങ്കാനയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  മിഥുൻ ചെന്നിക്കര അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,  പ്രസിഡന്റ്  ഷാലു മാത്യു, കെ എ മുഹമ്മദ്‌ ഹനീഫ, ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം നാസറുദ്ദീൻ മലങ്കര,  സുഭാഷ് പാടി,  ജ്യോതി ചെന്നിക്കര, പ്രവീൺ പാടി, ബാലകൃഷ്ണന്റെ കുടുംബാംഗം ശ്രീധരൻ കൊല്ലങ്കാന എന്നിവർ സംസാരിച്ചു. എം സതീഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News