വയനാടിനായി ഓട്ടോ തൊഴിലാളികൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഓട്ടോതൊഴിലാളി യൂണിയൻ സംഘടിപ്പിച്ച യാത്രയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ്‌ 
പി എ റഹ്മാൻ നിർവഹിക്കുന്നു


കാസർകോട്‌ വയനാടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) സ്‌നേഹയാത്ര നടത്തി. വ്യാഴാഴ്‌ച ജില്ലയിലെ എല്ലാ ഓട്ടോകളും ഓടിക്കിട്ടയ തുക വയനാടിനായി മാറ്റിവച്ചു. ജില്ലാ തല ഉദ്‌ഘാടനം തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ്‌ പി എ റഹ്മാൻ നിർവഹിച്ചു. കെ വി സുനിൽകുമാർ അധ്യക്ഷനായി. കെ ബാലചന്ദ്രൻ, പി സിദ്ധുലാൽ, എം സജിത്ത് എന്നിവർ പങ്കെടുത്തു. സുമേഷ് സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ എസ്‌ഐ എം വി വിഷ്ണുപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. കെ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ഉണ്ണിനായർ, കെ രാജേഷ്, ടി വി നാരായണൻ, ടി ഗോപാലൻ, ഷമിം, ഹരീഷ് കരുവച്ചേരി, പി വി മോഹനൻ, പി കെ ബാലൻ, കെ വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെകട്ടറി ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കാസർകോട്‌ ഏരിയ തല ഉദ്ഘാടനം കാസർകോട്‌ ഇൻസ്പെക്ടർ പി നളിനാക്ഷൻ ഉദ്ഘാടനംചെയ്‌തു. എ ആർ ധന്യവാദ് അധ്യക്ഷനായി. എൻ രാമൻ, യോഗീഷ എന്നിവർ സംസാരിച്ചു. എ  ഷാഫി സ്വാഗതം പറഞ്ഞു. ചെർക്കളയിൽ പി അപ്പുക്കൻ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തെ പെൻഷൻ തുക നൽകി. പി എംഅബ്ദുൽ കരീം അധ്യക്ഷനായി. പി കുഞ്ഞിരാമൻ സംസാരിച്ചു. എ എം വിജയൻ സ്വാഗതം പറഞ്ഞു.   കാഞ്ഞങ്ങാട് ഡിവിഷൻ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പുവിനെ ഡിവിഷൻ സെക്രട്ടറി രാഘവൻ പള്ളത്തുങ്കാൽ കൈമാറി. യു കെ പവിത്രൻ, പ്രമോദ് മണലിൽ, പി പി ഫൈസൽ, ബി കെ നാരായണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News