റേഷൻ മസ്‌റ്ററിങ് ചെയ്യിപ്പിക്കാൻ സിവിൽ സപ്ലൈസ് ജീവനക്കാരും
കാസർകോട് ജില്ലയിൽ റേഷൻ കാർഡ് മസ്‌റ്റിങ് നടത്താൻ കഴിയാത്തവർക്കായി അവർക്കരികിലേക്കെത്തി മസ്‌റ്ററിങ് നടത്തി സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ. ആശുപത്രികളിൽ കഴിയുന്ന കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും മസ്‌റ്ററിങ് ചെയ്യിക്കാനാണ് ജീവനക്കാർ ഇറങ്ങിയത്. ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദുവിന്റെ നിർദേശപ്രകാരം കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗൽപാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തി രോഗികളെയും ആശുപത്രികളിലെത്തിയവരെയും മസ്‌റ്ററിങ്ങിന്റെ ഭാഗമാക്കി. കുണ്ടംകുഴി സാവിത്രിഭായ് മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂളിലും പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂളിലുമെത്തി വിദ്യാർഥികളെയും മസ്‌റ്ററിങ് ചെയ്യിച്ചു. ജില്ലയിൽ മസ്‌റ്ററിങ് ചെയ്തവരുടെ ശതമാനം സംസ്ഥാന ശരാശരിയേക്കാൾ കുറവായതിനാലാണ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രവർത്തനവുമായി എത്തുന്നത്. Read on deshabhimani.com