ഏരിയാ കേന്ദ്രങ്ങളിൽ ഫണ്ട് ഏറ്റുവാങ്ങി സംസ്ഥാന സമ്മേളനത്തിന്‌ ഒരുക്കമായി

കൊടക്കാട്‌ നടക്കുന്ന കെഎസ് കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ കാഞ്ഞങ്ങാട്‌ മേലാംകോട്ട് നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, 
ഏരിയാ സെക്രട്ടറി വി സുകുമാരനിൽനിന്ന്‌ എറ്റുവാങ്ങുന്നു


 സ്വന്തം ലേഖകൻ കാഞ്ഞങ്ങാട് കൊടക്കാട് കണ്ണാടിപ്പാറയിൽ 20 മുതൽ 22 വരെ നടക്കുന്ന കെഎസ് കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവം. കർഷക തൊഴിലാളികളുടെ പുതിയ മുന്നേറ്റത്തിന്‌ നാന്ദി കുറിക്കുന്നതാകും സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിക്കുന്നുണ്ട്‌.  സമ്മേളന ചെലവിലേക്കുള്ള ഫണ്ട്‌ ജില്ലയിലെ 12 ഏരിയകളിൽ നിന്നും ഏറ്റുവാങ്ങി. കാലിക്കടവ്‌, നീലേശ്വരം, ഭീമനടി, കോടോത്ത്‌ എരുമക്കുളം, ബേഡകം കാഞ്ഞിരത്തിങ്കാൽ, കാഞ്ഞങ്ങാട്‌ മേലാംകോട്ട്‌, പെരിയാട്ടടുക്കം, കാടകം കർമംതോടി, ചെർക്കള, പുത്തിഗെ ഖത്തീബ്‌ നഗർ, ഹൊസങ്കടി എന്നിവിടങ്ങളിൽ ഫണ്ട്‌ ശേഖരണ ജാഥയ്‌ക്ക്‌ സ്വീകരണം നൽകി.  വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാപ്രസിഡന്റ്‌ വി കെ രാജൻ, സെക്രട്ടറി കെ വി കുഞ്ഞിരാമൻ, കെ പി സതീഷ്ചന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്‌ണൻ, പി കുഞ്ഞിക്കണ്ണൻ, സി ഭരതൻ, ടി നാരായണൻ, സ്‌കറിയാ എബ്രഹാം, കെ സതീശൻ, എം സി മാധവൻ, പി സുകുമാരൻ, കെ തമ്പാൻ, വി വി സുകുമാരൻ, കാടകം മോഹനൻ, എ ജാസ്‌മിൻ, ടി എ ശകുന്തള, എം വി വാസന്തി, എം വി രാധ എന്നിവർ സംസാരിച്ചു.    പതാക ദിനം നാളെ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം ഞായറാഴ്‌ച പതാകദിനം ആചരിക്കും. യൂണിറ്റ്‌, ഏരിയാ, ജില്ലാകേന്ദ്രങ്ങളിൽ നേതാക്കൾ പതാകയുയർത്തും.     Read on deshabhimani.com

Related News