വീട്ടിൽ ലൈബ്രറി ഒരുക്കി നൽകി വിദ്യാലയം

കൊടക്കാട് ഗവ. വെൽഫെയർ യുപി സ്കൂളിലെ കുട്ടികൾക്ക്‌ മന്ത്രി ഒ ആർ കേളു ഹോം ലൈബ്രറി വിതരണം ചെയ്യുന്നു


ചെറുവത്തൂർ വായനയുടെ ലോകത്തേക്ക്‌ കടന്നു വരാൻ കുട്ടികളുടെ  വീട്ടിൽ ലൈബ്രറി ഒരുക്കി നൽകി കൊടക്കാട് ഗവ. വെൽഫെയർ യുപി സ്കൂൾ. വായനയുടെ ലോകത്തേക്ക് പിച്ചവയ്‌ക്കുന്ന ഒന്നാം ക്ലാസുകാരെ നല്ല വായനക്കാരാക്കുക, അക്ഷരങ്ങൾ ചേർത്ത് വച്ച് പദങ്ങളും ചെറുവാക്യങ്ങളും വായിച്ചെടുത്ത് ആശയങ്ങൾ മനസിലാക്കിത്തുടങ്ങുന്ന ഘട്ടത്തിൽ കുട്ടികൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് ആറ്‌ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി ഒരുക്കി നൽകിയത്. ചുവരിൽ തൂക്കിയിടാവുന്ന രീതിയിൽ പരിസ്ഥിതി സൗഹൃദമായി പ്രത്യേക രീതിയിൽ തുണിയിലാണ്  ലൈബ്രറി ഒരുക്കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ 47 ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർടപ്പിന്റെ യൂണിറ്റിന്റെ പിന്തുണയോടെ റിസോൾവ് ബുക്‌സാണ്‌ ഹോം ലൈബ്രറി തയ്യാറാക്കിയത്. ഹോം ലൈബ്രറി പദ്ധതി മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി സ്വാഗതവും എൻ കെ ജയദീപ് നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News