വല നിറയെ മീൻ; ആഹ്ലാദം നിറഞ്ഞ്‌ തീരം

മടക്കര മീൻപിടിത്ത തുറമുഖത്തിൽ നിറയെ മീനുമായി എത്തിയ വള്ളങ്ങൾ


ചെറുവത്തൂർ വലയും വള്ളവും നിറയെ മീൻ. മീൻപിടുത്ത തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കടലമ്മയുടെ ഓണ സമ്മാനം. കടലിൽനിന്ന്‌  മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളുമെല്ലാം മടങ്ങിയത്തുന്നത്‌ നിറയെ മീനുകളുമായി. മത്തിയും ചെമ്മീനും മാന്തയും ചെറുമീനുകളുമെല്ലാം വല നിറയെ ലഭിച്ചത്‌ മീൻ പിടുത്ത തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഏറെ ആശ്വാസം.  കടൽ പ്രതിഭാസം കാരണം കടലിൽ പോകാൻ സാധിക്കാതിരുന്ന നാളുകളും ട്രോളിങ് നിരോധത്തിനുശേഷം പ്രതികൂല സാഹചര്യം ഉണ്ടായതും തൊഴിലാളികളുടെ ബുദ്ധിമുട്ടിന്‌ കാരണമായിരുന്നു. ഇതിനിടയിൽ ചെറുവള്ളങ്ങൾക്ക്‌ ചെമ്മീൻ ചാകര ലഭിച്ചത്‌ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്‌ തൊഴിലാളികൾ പറഞ്ഞിരുന്നു.  ജില്ലയിലെ വിവിധ മത്സ്യ ബന്ധന തുറമുഖത്തും കടലിൽ പോയവരെല്ലാം വല നിറച്ചാണ്‌ തിരിച്ച്‌ വരുന്നത്‌. മീൻ ലേലം കൊള്ളാനുള്ള ചെറുകിട, വൻകിട കച്ചവടക്കാരുടെ നീണ്ട നിര എത്തിയതോടെ ഹാർബറുകളും സജീവം. ഓണം അടുത്തതോടെ  ചാകര ലഭിക്കുന്നത്‌ മീൻ പിടുത്തക്കാർക്കും കച്ചവടക്കാർക്കും ഏറെ സന്തോഷം പകരുന്നത്‌.      Read on deshabhimani.com

Related News