ആത്മഹത്യാ പ്രതിരോധ ദിനം ജില്ലാതല ഉദ്ഘാടനം
കാഞ്ഞങ്ങാട് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യസ്ഥിരം സമിതി ചെയർമാൻ കെ വി സരസ്വതി നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ അധ്യക്ഷയായി. ഡോ. സണ്ണി മാത്യു ദിനചാരണ സന്ദേശം നൽകി. എംഎൽഎസ് പി ജീവനക്കാർ, നഴ്‌സിങ് വിദ്യാർഥികൾ എന്നിവർക്കായി ബോധവൽക്കരണ സെമിനാർ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. Read on deshabhimani.com