കാസര്‍കോട് ഗവ. കോളേജും നെഹ്‌റു കോളേജും ചാമ്പ്യന്മാര്‍

കണ്ണൂർ സർവകലാശാല ഇന്റർകോളേജ് തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ 
വനിതാ വിഭാഗം ചാമ്പ്യന്മാരായ കാസർകോട് ഗവ. കോളേജ് ടീം


 മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കോളേജ് തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജും പുരുഷ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും ചാമ്പ്യന്മാർ. വനിതാ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജും പുരുഷ വിഭാഗത്തിൽ കണ്ണൂർ എസ് എൻ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജും രണ്ടും മൂന്നും സ്ഥാനം നേടി.  സർവകലാശാല കായിക വിഭാഗം മേധാവി ഡോ. ജോ ജോസഫ് സമ്മാനം നൽകി. ഇ രാഘവൻ അധ്യക്ഷനായി. ഇ കെ രാജേഷ്, പി രഘുനാഥ്, എ കെ അഭിനന്ദ്, ആദിത്യൻ, സുരേഷ് പയ്യങ്ങാനം, കെ വി സജിത് എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News