ഓർമകളിൽ നിറഞ്ഞ് ‌എ കെ

ഒന്നാം ചരമവാർഷിക ദിനത്തിൽ സിപിഐ എം കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എ കെ നാരായണൻ അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യുന്നു.


കാസർകോട്‌ സിഐടിയുവിന്റെ  ജില്ലയിലെ പ്രഥമ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന എ കെ നാരായണന്റെ ഒന്നാം ചരമ വാർഷികം സിഐടിയു ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ കാസർകോട്ട്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. മുഴുവൻ തൊഴിൽശാലകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരണം സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് ലയൺസ് ക്ലബ്‌ ഹാളിൽ  ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി മണിമോഹൻ അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങാളായ യു തമ്പാൻ നായർ, വി വി പ്രസന്ന കുമാരി, എ മാധവൻ, എം രാജാഗോപാലൻ എംഎൽഎ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്  സിപിഐ എം ആഭിമുഖ്യത്തിൽ നോർത്ത് കോട്ടച്ചേരിയിൽ എ കെ നാരായണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കോൺ​ഗ്രസിനും ബിജെപിക്കും രാജ്യത്തെ തൊഴിലാളി മുന്നേറ്റത്തെ ഒറ്റുകൊടുത്ത ചരിത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എം പൊക്ലൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ സാബു അബ്രഹാം, വി വി രമേശൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ സ്വാ​ഗതം പറഞ്ഞു. അനുസ്‌മരണ സമ്മേളനത്തിന്‌ മുന്നോടിയായി മാന്തോപ്പ്‌ മൈതാനിയിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ ചുവപ്പു വളന്റിയർ മാർച്ച്‌ നടന്നു. പ്രകടനത്തിൽ നൂറുകണക്കിന്‌ പേർ അണിനിരന്നു.     Read on deshabhimani.com

Related News