മടക്കരയിലെ മീൻപിടിത്തം നിയമം പാലിച്ചുതന്നെ
ചെറുവത്തൂർ മടക്കര മീൻപിടിത്ത തുറമുഖത്ത് നിയമം ലംഘിച്ച് വള്ളങ്ങളും ബോട്ടുകളും ചെറിയ മത്തി പിടിച്ച് വിൽപ്പനയ്ക്ക് എത്തിക്കുന്നതായുള്ള പരാതിയെ തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി. എന്നാൽ മീൻപിടുത്തം അനധികൃതമല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും ധാരാളമായി കുഞ്ഞ് മത്തി ലഭിച്ചിരുന്നു. 10 സെന്റീ മീറ്ററിൽകുറവ് വലിപ്പമുള്ള മത്തി പിടിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ വള്ളങ്ങളിലും ബോട്ടുകളിലും പിടിച്ചത് 10 സെന്റീമീറ്ററിൽ കൂടുതലുള്ള മീനുകളായിരുന്നു. നിയമം ലംഘിച്ചാണ് മീൻ പിടിത്തമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റെ് അധികൃതർ മടക്കര മീൻപിടിത്ത തുറമുഖഴെത്തത്തി പരിശോധന നടത്തുകയായിരുന്നു. വള്ളങ്ങൾ, ബോട്ടുകൾ എന്നിവയിൽനിന്ന് പരിശോധനാ സംഘം മത്തിയുടെ സാംപിൾ ശേഖരിച്ച് അളവ് പരിശോധിച്ചു. എന്നാൽ മത്തി 10സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുള്ളതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായും അനധികൃത മീൻ പിടുത്തമല്ലെന്നും എക്‌സ്‌റ്റൻഷൻ ഓഫീസർ ഐശ്വര്യ പറഞ്ഞു. തീരദേശ സിവിൽ പൊലീസ് ഓഫീസർമാരായ പി വി സുധീർ, കെ അനുകേത്, ഹാർബർ റസ്‌ക്യൂ ഗാർഡുമാരായ അക്ബർ അലി, എം ബിനീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായി. Read on deshabhimani.com