മാസ്റ്റേഴ്സ് സംസ്ഥാന കായികമേള 
14 മുതൽ നീലേശ്വരത്ത്



 നീലേശ്വരം 43–-ാമത് മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേള 14, 15 തീയതികളിൽ നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും.  ജില്ലാ മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന മേളയിൽ 15 കാറ്റഗറിയിലായി 17 ഇനങ്ങളിൽ ആയിരത്തിലേറെ കായികതാരങ്ങൾ മത്സരിക്കും.  30 മുതൽ നൂറു വയസ്സുവരെയുള്ള ആയിരത്തിലേറെ കായികതാരങ്ങൾ പേര് രജിസ്റ്റർ ചെയ്തതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ നടത്ത മത്സരത്തോടെ  ആരംഭിക്കും. വൈകിട്ട് നാലിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്യും.  മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ജോബി ജോസഫ് മുഖ്യാതിഥിയാകും. 15ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും ഭക്ഷണം നൽകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ടി വി ബാലൻ, ജില്ലാ മാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. മെന്റലിൻ മാത്യു, സെക്രട്ടറി മനോജ് കുമാർ,  എ വി കുഞ്ഞികൃഷ്ണൻ, വി രവീന്ദ്രൻ എന്നിവർ  സംബന്ധിച്ചു.   Read on deshabhimani.com

Related News