ഡോക്ടറുടെ കൊലയിൽ 
പ്രതിഷേധിച്ചു

കൊൽക്കത്തയിൽ ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ തൃക്കരിപ്പൂർ പോളി ടെക്‌നിക് കോളേജിൽ നടത്തിയ പ്രതിഷേധം എസ്എഫ്‌ഐ ജില്ലാസെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്യുന്നു


തൃക്കരിപ്പൂർ കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പോളി ടെക്‌നിക്ക്‌ കോളേജിൽ ജില്ലാസെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. പ്രജീഷ് അധ്യക്ഷനായി.  കെ അനുരാഗ്, കാർത്തിക് രാജീവ്‌, പി വി വിഷ്ണു, വിഷ്ണു കൊയോങ്കര എന്നിവർ സംസാരിച്ചു. അഭിനവ് സ്വാഗതം പറഞ്ഞു.  കാസർകോട്‌ ഗവ. കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ശരണ്യ അധ്യക്ഷയായി. എ വിമൽ സംസാരിച്ചു. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News