കുറ്റിക്കോലിൽ ഒരുകോടിയുടെ കളിക്കളം വരും

കുറ്റിക്കോൽ ഗവ. ഹൈസ്‌കൂളിൽ കളിസ്ഥലത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു


 കുറ്റിക്കോൽ കായിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ. കുറ്റിക്കോൽ ഗവ. ഹൈസ്‌കൂളിൽ കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സ്‌പോർട്‌സ് കൗൺസിൽ അനുവദിച്ച 50 ലക്ഷം രൂപയും ചേർത്താണ്‌ കളിക്കളം നിർമിക്കുന്നത്.  സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. എ പി എം മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി അനീഷ് മുഖ്യാതിഥിയായി.  ജില്ലാപഞ്ചായത്ത്  സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത, കുറ്റിക്കോൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശോഭനകുമാരി, കാറഡുക്ക ബ്ലോക്ക്  സ്ഥിരം സമിതി ചെയർപേഴ്‌സൺ പി സവിത, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി ബാലൻ,  പഞ്ചായത്ത് അംഗങ്ങളായ പി മാധവൻ, അശ്വതി ജയകുമാർ, ശാന്ത പയ്യങ്ങാനം, ദിലീപ്‌ പള്ളഞ്ചി, പി രാഘവൻ, എം കുഞ്ഞമ്പു, പിടിഎ പ്രസിഡന്റ് ജി രാജേഷ് ബാബു, എസ്എംസി ചെയർമാൻ സി ബാലകൃഷ്ണൻ, എംപിടിഎ പ്രസിഡന്റ് രാഗിണി, കെ വിനോദ്കുമാർ, എസ് രതീഷ്, പി ഗോകുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വാഗതവും ഹെഡ്മാസ്റ്റർ പി എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News