നഗരസഭാ വാർഡ്‌ കൂടും



കാസർകോട് പഞ്ചായത്തുകളിലെ വാർഡ്‌ എണ്ണം പുന:ക്രമീകരിച്ചതിന്‌ പിന്നാലെ നഗരസഭകളിലെ വാർഡുകളും പുന:ക്രമീകരിച്ച് വിജ്ഞാപനമിറങ്ങി. നീലേശ്വരത്ത്‌ രണ്ടും കാഞ്ഞങ്ങാട്‌ നാലും കാസർകോട്‌ ഒന്നും വാർഡുകൾ വർധിക്കും.  നീലേശ്വരത്ത്‌ 32ൽനിന്നും 34 വാർഡായും കാഞ്ഞങ്ങാട്‌ 43ൽനിന്ന്‌ 47 വാർഡായും കാസർകോട്‌ 38ൽനിന്നും 39 വാർഡായും മാറും. മൂന്നിടത്തും ഒരു വാർഡ്‌ പട്ടികജാതി സംവരണമാണ്‌.   നേരത്തെ ഇറങ്ങിയ ഉത്തരവ്‌ പ്രകാരം ജില്ലാപഞ്ചായത്തിൽ ഒന്നും ബ്ലോക്ക്പഞ്ചായത്തിൽ ഒമ്പത്‌ ഡിവിഷനും പഞ്ചായത്തുകളിൽ 60 വാർഡും കൂടുന്നുണ്ട്. Read on deshabhimani.com

Related News