ജിഎസ്‌ ടി ഓഫീസിലേക്ക് 
മാർച്ച് നടത്തി

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി ഉദ്ഘാടനംചെയ്യുന്നു


കാഞ്ഞങ്ങാട്  വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി.  സ്ഥാപനത്തിന്റെ വാടകയോടൊപ്പം  18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ നടപടി ഒഴിവാക്കുക, ഗ്യാസ് വില വർധന തടയുക, അവശ്യ സാധനങ്ങളുടെ വില വർധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി ഉദ്ഘാടനംചെയ്തു.   നാരായണ പൂജാരി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലൻ മുഖ്യപ്രഭാഷണം നടത്തി.  ബിജു ചുള്ളിക്കര,  അബ്ദുള്ള താജ്,  പി സത്യനാഥൻ, റഫീഖ് ബയത്താൻ, മമു മുബാറക്ക്, ഷംസുദിൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.  എം ഗംഗാധര സ്വാഗതവും രഘൂവീർപൈ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News