പരാതി 16 മുതൽ നൽകാം



 കാസർകോട്‌ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്  ജില്ലയിൽ 28 മുതൽ ജനുവരി ആറ് വരെ നടക്കും. ഇതിലേക്കുള്ള പരാതി 16 മുതൽ 23 വരെ നൽകാം.  മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുൽ റഹ്‌മാൻ എന്നിവർ അദാലത്തിന്‌ നേതൃത്വം നൽകും.   28നാണ്‌ കാസർകോട് താലൂക്ക് അദാലത്ത് നടക്കും. ജനുവരി മൂന്നിന്‌  ഹൊസ്ദുർഗ്, നാലിന്‌ മഞ്ചേശ്വരം, ആറിന്‌ വെള്ളരിക്കുണ്ട് താലൂക്കുകളിലാണ്‌ അദാലത്ത്‌.  പരാതി ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും നൽകാം. പേര്‌, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ പരാതി  പരിശോധിച്ച ഓഫീസ്, ഫയൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.     ഇവയിൽ പരാതി നൽകാം ഭൂമി സംബന്ധമായ വിഷയങ്ങൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, യോജന സംരക്ഷണം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യം, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ, പരിസ്ഥിതി, കുടിവെള്ളം, റേഷൻ കാർഡ്, ചികിത്സാ ആവശ്യങ്ങൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങൾ, വന്യജീവി ആക്രമണം, സ്‌കോളർഷിപ്പുകൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.       Read on deshabhimani.com

Related News