ഓട്ടോ യൂണിയൻ 8,33,180 രൂപ കൈമാറി
കാസർകോട് വയനാടിന്റെ വീണ്ടെടുപ്പിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. 8,33,180 രൂപ ഭാരവാഹികൾ കലക്ടർക്ക് കൈമാറി. ജില്ലയിലെ ഓട്ടോ തൊഴിലാളികൾ എട്ടിന് ഓടികിട്ടിയ തുകലാണിത്. ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ, പ്രസിഡന്റ് പി എ റഹ്മാൻ, ട്രഷറർ ടി വി വിനോദ്, ജോയിന്റ് സെക്രട്ടറിമാരായ കെ ടി ലോഹിതതാക്ഷൻ, എ ആർ ധന്യവാദ് എന്നിവർ സംബന്ധിച്ചു. Read on deshabhimani.com