തൊഴിലുറപ്പ്‌ തൊഴിലാളികളുടെ 
പ്രതിഷേധമിരമ്പി

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ ചെറുവത്തൂരിൽ നടത്തിയ പ്രതിഷേധ മാർച്ചും സംഗമവും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി അനിൽ ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികൾ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.  തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര  നീക്കം ഉപേക്ഷിക്കുക, അശാസ്ത്രീയ എൻഎംഎംഎസും ജിയോ ഫെൻസിങ്ങും ഒഴിവാക്കുക,  ദിവസ വേതനം 600 രൂപയായി ഉയർത്തുക, 200 തൊഴിൽ ദിനം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നൂറുക്കണക്കിനാളുകൾ അണിനിരന്നു. ചെറുവത്തൂരിൽ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി അനിൽ ഉദ്‌ഘാടനംചെയ്‌തു.  കെ വി ബിന്ദു അധ്യക്ഷയായി.  കെ സുധാകരൻ, കയനി കുഞ്ഞിക്കണ്ണൻ, എം ശാന്ത, ടി നാരായണൻ, പി പത്മിനി, പി വി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.  പി എ രാജൻ സ്വാഗതം പറഞ്ഞു.   തൃക്കരിപ്പൂർ ബസ്‌ സ്റ്റാൻഡ് പരിസരത്ത് ജില്ലാ സെക്രട്ടറി ടി എം എ കരീം ഉദ്ഘാടനംചെയ്തു. എ വി രമണി അധ്യക്ഷയായി. കെ വി കാർത്യായനി, പി വി കൃഷ്ണൻ, കുളങ്ങര രാമൻ എന്നിവർ സംസാരിച്ചു. പി പി സുകുമാരൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട്‌  ജില്ലാ പ്രസിഡന്റ്‌ എം ഗൗരി ഉദ്ഘാടനംചെയ്തു. പി കെ കണ്ണൻ അധ്യക്ഷനായി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, സേതു കുന്നുമ്മൽ, കെ വി ജയപാലൻ,  രാമചന്ദ്രൻ കാഞ്ഞങ്ങാട്, എം മീന,  സി സാവിത്രി, സുനിൽ അജാനൂർ എന്നിവർ സംസാരിച്ചു.  എം ജി പുഷ്പ സ്വാഗതം പറഞ്ഞു.  ഉദുമയിൽ സംസ്ഥാന കമ്മിറ്റിയംഗം എം രാജൻ ഉദ്ഘാടനംചെയ്തു. റീജ അധ്യക്ഷയായി. എ  ബാലകൃഷ്ണൻ, ചന്ദ്രൻ കൊക്കാൽ, പ്രീന മധു, വിനോദ് പനയാൽ, എം കെ വിജയൻ, കെ വി ജയശ്രീ, ടി  ജാനകി എന്നിവർ സംസാരിച്ചു. കെ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News