രാജ്യത്ത്‌ മാധ്യമങ്ങൾക്ക്‌ നിയന്ത്രണം: വെങ്കിടേഷ്‌ രാമകൃഷ്‌ണൻ

ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സാനു എസ് പണിക്കർ ഉദ്ഘാടനംചെയ്യുന്നു


 കാഞ്ഞങ്ങാട്  മാറിയ ഇന്ത്യൻ സാഹചര്യത്തിൽ മാധ്യമ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കടേഷ് രാമകൃഷ്ണൻ പറഞ്ഞു. ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ‘സമകാലിക ഇന്ത്യൻ മാധ്യമങ്ങൾ സമസ്യകളും സാധ്യതകളും ’എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്ത് പത്രദൃശ്യമാധ്യമങ്ങൾക്ക് ഒരു അപ്രഖ്യാപിത നിയന്ത്രണം നിലനിൽക്കുന്നുണ്ട്. രാജ്യത്ത് ഭരണസംവിധാനത്തിന് അനഭിമതമായ കാര്യങ്ങൾ എഴുതിയാൽ മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടാനും മാധ്യമപ്രവർത്തകരെ ജയിലിലടക്കാനും സാധിക്കുന്ന തരത്തിലുള്ള നിയമങ്ങൾ പോലും കൊണ്ടുവരികയാണ്. സത്യം പറയുന്ന മാധ്യമങ്ങളെ  നിശബ്ദമാക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിന് പിറകിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരായ എം ജെ ബാബു, യു പി സന്തോഷ് എന്നിവരും സംസാരിച്ചു.  ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സാനു എസ് പണിക്കർ ഉദ്ഘാടനംചെയ്തു.  ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ ഗവ. പ്ലീഡർ പി വേണുഗോപാലൻ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ കെ മണികണ്ഠൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എം ജയചന്ദ്രൻ സ്വാഗതവും എ മണികണ്ഠൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News