വനം ഓഫീസിലേക്ക്‌ 
കെഎസ്‌കെടിയു മാർച്ച്‌

വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു കാറഡുക്ക ഏരിയാ കമ്മിറ്റി കാസർകോട് ഡിഎഫ് ഓഫീസിലേക്ക് 
സംഘടിപ്പിച്ച മാർച്ച്‌


കാസർകോട്‌  കാറഡുക്ക, മുളിയാർ, പാണ്ടി, അഡൂർ വനമേഖലകളോട് ചേർന്നുള്ള ജനവാസമേഖലയിൽ വ്യാപക കൃഷി നാശമുണ്ടാക്കുകയും ഭീതി പടർത്തുകയും  ചെയ്യുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു കാറഡുക്ക ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട്  ഡിഎഫ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി.  വിദ്യാനഗർ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ  നിരവധി പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.  ബി കെ നാരായണൻ അധ്യക്ഷനായി.  സി വി കൃഷ്ണൻ,  എ വിജയകുമാർ,  കെ പ്രഭാകരൻ, കെ ശങ്കരൻ, കെ ജയൻ, എം കെ രവീന്ദ്രൻ, വി കുഞ്ഞിരാമൻ, എസ് ആർ സത്യവതി, കെ വി നവീൻ എന്നിവർ സംസാരിച്ചു.  കാടകം മോഹനൻ സ്വാഗതം പറഞ്ഞു. ധർണയ്ക്കുശേഷം ഡിഎഫ്ഒ   കെ അഷറഫിന് നിവേദനം നൽകി.   ആനകളെ  ഉൾവനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കുമെന്ന്‌ അദ്ദേഹം ഉറപ്പ് നൽകി. Read on deshabhimani.com

Related News