സമ്പൂർണ ശുചിത്വ പഞ്ചായത്തിനായി പള്ളിക്കരയിൽ ഒരുക്കം



പള്ളിക്കര   സമ്പൂർണ ശുചിത്വ പഞ്ചായത്താവാൻ പള്ളിക്കരയിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ.  എല്ലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും വ്യാപാര സ്ഥാപനങ്ങളും  ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനം ആസൂത്രണം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നടപ്പിലാക്കി ഹരിതചട്ട പാലനത്തിന് എല്ലാ വിഭാഗം ആളുകളുടെയും യോഗംവിളിച്ചു ചേർക്കും. ജനകീയ വാർഡ് തല സമിതികൾ 26 നകം  നിലവിൽ വരും. ഒക്ടോബർ രണ്ടിന് എല്ലാ വാർഡുകളിലും  പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നടക്കും.  മാലിന്യമുക്തം നിർവഹണ ജനകീയ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ  ക്യാമ്പയിൻ ലോഗോ പ്രകാശിപ്പിച്ചു. ഹരിതകേരളം റിസോഴ്സ്‌ പേഴ്സൺ കെ ബാലചന്ദ്രൻ സംസാരിച്ചു. വൈസ് പ്രസിഡന്റ്  നസ്റിൻ വഹാബ് അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാന്മാരായ വി സൂരജ്, കെ വി ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി എ ജോൺ ഡിക്രൂസ്,  അജയൻ പനയാൽ , സിദ്ദിഖ് പള്ളിപ്പുഴ, പി എ ഇബ്രാഹിം, വി കെ ഗോപാലൻ,  സജീവൻ. താജുദീൻ എന്നിവർ സംസാരിച്ചു.  സ്ഥിരം സമിതി ചെയർമാൻ എ മണികണ്ഠൻ സ്വാഗതവും അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News