ഇലക്ട്രോണിക്സ്‌, മൊബൈൽ 
കടകളിൽ പരിശോധന



 കാസർകോട്‌ ജില്ലയിൽ ഇലക്ട്രോണിക് ഹോം അപ്ലയൻസ് ഷോറൂം, മൊബൈൽ ഫോൺ അനുബന്ധ സാമഗ്രികൾ വിൽക്കുന്ന  കടകൾ എന്നിവിടങ്ങളിൽ  ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. മൊബൈൽ ചാർജർ ഡാറ്റാ കേബിളുകളുടെ നീളം രേഖപ്പെടുത്താത്തതിന് മൂന്ന് കമ്പനികളുടെ പാക്കേജുകൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.   സെപ്തംബറിൽ കടകളിൽ വിൽക്കുന്ന വയർലെസ് ഇയർ ഫോൺ പാക്കേജുകളിൽ നിർമാണ തീയതി  ഒക്ടോബർ 2024, നവംബർ 2024 എന്ന് തെറ്റായി രേഖപ്പെടുത്തിയ പാക്കേജുകൾ പിടിച്ചെടുത്തു.  299 എംആർപി പാക്കേജുകളിൽ സ്റ്റിക്കർ ഉപയോഗിച്ച് 499 എന്ന് രേഖപ്പെടുത്തിയ ഇയർ ഫോൺ പാക്കേജും പിടിച്ചെടുത്തു.  പരിശോധനയിൽ ഡെപ്യൂട്ടി കൺട്രോളർ പി ശ്രീനിവാസ നേതൃത്വം നൽകി. അസി. കൺട്രോളർ എം രതീഷ്, ഇൻസ്‌പെക്ടർമാരായ കെ ശശികല, കെ എസ് രമ്യ, എസ് വിദ്യാധരൻ എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News