അതിർത്തി നിശ്‌ചയിച്ച്‌ ഉടൻ വനഭൂമി കൈമാറും: മന്ത്രി



തിരുവനന്തപുരം വനഭൂമിയുടെ അതിർത്തി പ്രശ്‌നം പരിഹരിച്ച് മലയോര ഹൈവേക്കായി ഉടൻ ഭൂമി കൈമാറുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എം രാജഗോപാലന്റെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. പരിവേഷ് പോർട്ടൽ മുഖേന 0.64148 ഹെക്ടർ വനഭൂമി കൈമാറുന്നതിനുള്ള രണ്ടാം ക്ലിയറൻസ് ലഭ്യമാക്കിയതാണ്‌. ഇവിടത്തെ 31 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുമുണ്ട്‌. അതേസമയം, സ്ഥലത്തിന്റെ അതിർത്തി രേഖകൾ നഷ്ടപ്പെട്ടതിനാൽ, വ്യക്തതക്കായി അതിർത്തി കല്ലിടാൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റേജ് രണ്ട് ക്ലിയറൻസ് പ്രകാരമുള്ള  വനഭൂമി കൈമാറുന്നതിനും അനധികൃത മരം മുറി തടയുന്നതിനുമാണ്‌ അതിർത്തി കല്ലിടാൻ ആവശ്യപ്പെട്ടത്‌.  ഇതുപ്രകാരം ഉടൻ കല്ലിടുമെന്ന്‌ കേരള റോഡ് ഫണ്ട് ബോർഡ് കാസർകോട് പിഎംയു ഡിവിഷൻ അറിയിച്ചിട്ടുണ്ട്. ഇതു പൂർത്തിയായാൽ  സ്ഥലം കൈമാറി ഹൈവേ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News