ജില്ലാ സ്കൂൾ ഒളിമ്പിക്‌സ് 21 ന് തുടങ്ങും

റവന്യു ജില്ലാ ഒളിമ്പിക്‌സിന്റെ ലോഗോ ചായ്യോത്ത് ജിഎച്ച്എസ്എസിൽ വി എസ് അനുപ്രിയ പ്രകാശിപ്പിക്കുന്നു


നീലേശ്വരം 21 മുതൽ 23 വരെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്‌സിന്റെ ലോഗോ ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് മെഡൽ ജേതാവ്‌  വി എസ് അനുപ്രിയ പ്രകാശിപ്പിച്ചു.  ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം ഡോ. അശോക് ഉദ്ഘാടനം ചെയ്തു.  സി ബിജു അധ്യക്ഷനായി. പി ദീപേഷ് കുമാർ, റഷീദ് മൂപ്പന്റകത്ത് എന്നിവർ സംസാരിച്ചു.  ടി വി സച്ചിൻ കുമാർ സ്വാഗതവും പി അഷ്റഫ് നന്ദിയു പറഞ്ഞു.  വിനോദ് കടവത്താണ് ലോഗോ രൂപകൽപന ചെയ്തത്.    Read on deshabhimani.com

Related News