മണല്‍ലോറിയിടിച്ച് വൈദ്യുതി തൂണും കടയും തകർന്നു
ബേക്കൽ പൊലീസിനെ കണ്ട് അമിതവേഗത്തില്‍ ഓടിച്ച മണൽലോറി വൈദ്യുതിതൂണും കടയും തകര്‍ത്ത് മറിഞ്ഞു. ഞായര്‍ രാവിലെ അഞ്ചരയോടെ പാക്കത്ത് നിന്ന് തൊട്ടി കിഴക്കേക്കര റോഡിലൂടെ വന്നതാണ് ടിപ്പര്‍ ലോറി. കല്ലിങ്കാൽ പോകുന്ന റോഡരികിലെ വൈദ്യുതി തൂണിലും താത്രോം വീട് കൃഷ്ണന്റെ മൂന്ന് ഷട്ടറുള്ള കെട്ടിടത്തിലും ഇടിച്ച് മറിയുകയായിരുന്നു. പിന്നാലെയെത്തിയ ബേക്കൽ പൊലീസ്, ലോറി ഡ്രൈവർ മസ്തിഗൂഡെ സീനത്ത് മഹലിലെ കെ എം മുഹമ്മദ് ഷരീഫി(39)നെ അറസ്റ്റുചെയ്തു. ചിത്താരി പുഴയില്‍ നിന്നുള്ള മണലാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com