നീലേശ്വരം വെടിക്കെട്ടപകടം: സഹായധനം നൽകി
പെരിയ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ധനസഹായം നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിലെ സമുദായ ക്ഷേത്രങ്ങളിലെയും ദേവസ്ഥാനങ്ങളിലേയും ഭരണസമിതിയുടെ നേതൃത്വത്തിലാണ് ധനസഹായം സ്വരൂപിച്ച് നൽകിയത്. ഒരു ലക്ഷം രൂപ വീതം ആറ് കുടുംബങ്ങൾക്കാണ് നൽകിയത്. പെരിയ ശ്രീനാരായണ കോളേജിലെ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ധനസഹായം കൈമാറി. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ, കെ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നാരായണൻ കൊളത്തൂർ സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com