വ്യാജ മദ്യം തടയാൻ എക്സൈസ് നിരീക്ഷണം ശക്തമാക്കി
കാസർകോട് ഓണാഘോഷ വേളകളിൽ വ്യാജ വാറ്റ്, ചാരായ കച്ചവടം, വ്യാജമദ്യ നിർമാണം, മദ്യവ്യാപനം, സ്പിരിറ്റ് കടത്ത്, കള്ളിൽ വീര്യവും അളവും കൂട്ടാനുള്ള മായം ചേർക്കൽ, സ്പിരിറ്റ് നിറം കലർത്തി വിദേശമദ്യമായി ഉപയോഗിക്കൽ, മയക്കുമരുന്ന് വിൽപന എന്നിവ തടയാൻ എക്സൈസ് വകുപ്പ് സെപ്തംബർ 20 വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതി രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു. മദ്യ മയക്കുമരുന്നു കുറ്റകൃത്യം സംബന്ധിച്ച വിവരം അറിയിക്കാൻ ഫോൺ: കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ-155358, കൺട്രോൾ റൂം- 04994 256728, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സെഷ്യൽ സ്‌ക്വാഡ്, കാസർകോട് -04994257060, സർക്കിൾ ഓഫീസ് കാസർകോട് 04994 255332, ഹൊസ്ദുർഗ്- 04672 204125, വെള്ളരിക്കുണ്ട് -04672-245100, റെയിഞ്ച് ഓഫീസ് നീലേശ്വരം -04672-283174, ഹൊസ്ദുർഗ് -04672-204533, കാസർകോട് -04994-257541, കുമ്പള- 04998-213837, ബദിയടുക്ക 04998-293500. Read on deshabhimani.com