മുഖം മിനുക്കണം, മാതൃകാ റോഡിനും

രാജപുരം– ബളാൽ റോഡ്


  രാജപുരം മാതൃകാ റോഡായി പ്രഖ്യാപിച്ചിട്ടും രാജപുരം–-ബളാൽ റോഡ് വികസനം എങ്ങുമെത്തിയില്ല.  കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാനപാതയിൽ നിന്നും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക്  എളുപ്പത്തിലെത്താൻ കഴിയുന്ന ഈ റോഡ് ഇന്നും ശോചനീയം. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള  റോഡ് 2015 ലാണ്‌ മാതൃകാ റോഡായി പ്രഖ്യാപിച്ച്  പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെ ഒരു ഫണ്ട് പോലും അനുവദിച്ചില്ല.  കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന  റോഡ്  ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. കുത്തനെയുള്ള കയറ്റവും കൊടും വളവും റോഡിന്റെ വീതിക്കുറവും കാരണം  വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാജപുരത്ത് നിന്നും ആരംഭിച്ച് കല്ലംചിറ വരെ വരുന്ന 10 കിലോമീറ്റർ റോഡാണ്  ഒരു വികസനവും നടക്കാത്തത്. ജില്ലാ പഞ്ചായത്ത് ഇത്തവണ പിഎംജിസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസിപ്പിച്ചാൽ താലൂക്ക് ആസ്ഥാനത്തേക്ക്  വാഹന സൗകര്യം വർധിപ്പിക്കാൻ കഴിയും.  പൊതുമരാമത്ത് വകുപ്പിന്‌ കീഴിലുണ്ടായ റോഡ് പിന്നീട് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. പട്ടിക വർഗ നഗറുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കൂടുംബങ്ങൾ  റോഡ് കടന്നു പോകുന്ന പ്രദേശങ്ങളിലുണ്ട്‌.     Read on deshabhimani.com

Related News