ആദ്യദിനം 216 പരാതി



 കാസർകോട്‌ മന്ത്രിമാർ നേരിട്ട്‌ പങ്കെടുക്കുന്ന താലൂക്ക്‌ തല അദാലത്ത്‌ ‘കരുതലും കൈത്താങ്ങും’ പദ്ധതിയിൽ പരാതി സ്വീകരിച്ചുതുടങ്ങി. ആദ്യദിനമായ തിങ്കളാഴ്‌ച 216 പരാതി സ്വീകരിച്ചു. 28 മുതൽ ജനുവരി ആറുവരെയാണ്‌ ജില്ലയിൽ അദാലത്ത്‌.  മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകും.  പരാതി 23 വരെ നൽകാം.   28ന്  കാസർകോട്,  ജനുവരി മൂന്നിന്‌  ഹൊസ്ദുർഗ്, നാലിന്‌ മഞ്ചേശ്വരം, ആറിന്‌ വെള്ളരിക്കുണ്ട് എന്നിങ്ങനെയാണ് താലൂക്ക്‌  അദാലത്ത്‌. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതി ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം.  പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ,  വാട്സ്ആപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി ഇതിനുമുമ്പ്‌ പരിശോധിച്ച ഓഫീസ്, ഫയൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.    Read on deshabhimani.com

Related News